Thursday, May 27, 2010

സ്വര്‍ണ്ണ ചിറകുള്ള രാജകുമാരി !!!!!!


എന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്? കണ്ടപ്പോള്‍ തന്നെ മുന്‍പ് എപ്പോഴോ കണ്ട ഒരു നല്ല പരിചയമുള്ള ഒരാളായി തന്നെയാണ് തോന്നിയത്. ആ സുന്ദരമായ മുഖം എന്നില്‍ നിന്നും മായാതെ അങ്ങിനെ നിന്നിരുന്നു. അവളുമായി കൂടുതലായി അടുത്തപ്പോളും എവിടെ വച്ചാണ് നേരത്തെ കണ്ടു മുട്ടിയത് എന്ന് ഓര്‍ത്തെടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എനിക്ക് അവളോട്‌ തോന്നിയ മുന്‍ പരിചയമാകാം എന്നെ അവളിലേക്ക് ഇത്രയും വേഗം അടുപ്പിച്ചത്. അവള്‍ പറയുന്ന ഓരോ വാക്കുകളും എനിക്ക് ശ്രുതിലയതലങ്ങള്‍ ഒത്തുചേര്‍ന്ന സംഗീതമായിരുന്നു അവളുടെ മന്ദസ്മിതങ്ങള്‍ മഴവില്ല് കാണുന്ന ഒരുകൊച്ചുകുട്ടിയുടെ അനുഭൂതി എന്നില്‍ നല്‍കിയിരുന്നു. അവളുടെ കണ്ണുകള്‍ നീല സാഗരം പോലെ മനോഹരമുള്ളതായിരുന്നു. ഒരിക്കലും അവള്‍ എന്നെ വിട്ടുപോകരുതെന്നു ഞാന്‍ ആശിച്ചു, കാരണം എന്‍റെ ഉള്ളിലും സ്നേഹമുന്ടെന്നുള്ള തിരിച്ചറിവ് എനിക്ക് നല്‍കിയത് അവളായിരുന്നു . മാലാഖയുടെ രൂപമുള്ള എന്‍റെ മാത്രം രാജകുമാരി. അവളുടെ ആ സ്വര്‍ണ്ണചിറകുകള്‍ വീശി എന്നില്‍ നിന്നും പറന്നുയര്‍ന്നു പോയത് എപ്പോഴാണ്?.... എന്‍റെ സ്വപ്നത്തിലെ സ്വര്‍ണ്ണചിറകുള്ള രാജകുമാരി !!!!!